ചലച്ചിത്ര മേഖലയിലെ നടികളുടേതായി താരസംഘടനയായ അമ്മയ്ക്ക് മുന്നിലെത്തിയ പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി നടന് പൃഥ്വിരാജ്. പവര്‍ഗ്രൂപ്പ് ഉണ്ടെങ്കില്‍ ഇല്ലാതാകണം. പവര്‍ഗ്രൂപ്പ് ഇല്ലെന്ന് പറയില്ല. ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ പഴുതടച്ച അന്വേഷണം വേണമെന്നും പൃഥ്വിരാജ് പറഞ്ഞു.
അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉണ്ടാകണം. അങ്ങനെതന്നെയേ ഇതിനൊരു അവസാനമുണ്ടാകൂ. ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ അന്വേഷണം ഉണ്ടാകണം. അന്വേഷണം ഉണ്ടായി കുറ്റകൃത്യം തെളിയിക്കപ്പെടുകയാണെങ്കില്‍ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണം. അതല്ല അന്വേഷണത്തിനൊടുവില്‍ ഈ ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉണ്ടാകണം.
Be the first to comment