പൃഥ്വിരാജ് നയൻതാര ചിത്രം ഗോൾഡ് തിയേറ്ററുകളിൽ

പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് തിയേറ്ററുകളിൽ. പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം അൽഫോൻസ് പുത്രൻ മടങ്ങി വരുന്നു, പൃഥ്വിരാജും അൽഫോൻസ് പുത്രനും ആദ്യമായി ഒന്നിക്കുന്നു തുടങ്ങിയ സവിശേഷതകളുമായാണ് ഗോൾഡ് എത്തുന്നത്. 

‘യു’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 165 മിനിട്ടാണ് ചിത്രത്തിന്റ ദൈർഘ്യം. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പ്രേമത്തെക്കാൾ വലിയൊരു ഹിറ്റ് ആയിരിക്കും ഗോൾഡ് എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. 

ചിത്രത്തിൽ പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരനാണ്. വിനയ് ഫോർട്ട്, അജ്മൽ അമീർ, അബു സലീം, സൈജു കുറുപ്പ്, ശബരീഷ്, കൃഷ്ണ ശങ്കർ, ദീപ്തി സതി, ശാന്തികൃഷ്ണ, ജഗദീഷ്, സാബുമോൻ, ഇടവേള ബാബു, പ്രേംകുമാർ, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, ചെമ്പൻ വിനോദ്, റോഷൻ മാത്യു, ബാബുരാജ് തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. 

സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വൽ ഇഫക്റ്റ്സും ആനിമേഷനും കളർ ഗ്രേഡിങ്ങുമൊക്കെ അൽഫോൻസ് തന്നെയാണ് നിർവഹിക്കുന്നത്. ആനന്ദ് സി. ചന്ദ്രനും വിശ്വജിത് ഒടുക്കത്തിലുമാണ് ഛായാഗ്രാഹകർ. സംഗീതം രാദേഷ് മുരുകേശൻ.

Be the first to comment

Leave a Reply

Your email address will not be published.


*