ഷൂട്ടിങ്ങിനിടെ കാലിന് പരുക്കേറ്റ പൃഥ്വിരാജിന്റെ കീഹോൾ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു ശസ്ത്രക്രിയ. ലിഗമെന്റിന് പരുക്കേറ്റ പൃഥ്വിരാജിന് രണ്ടു ദിവസത്തിനകം ആശുപത്രി വിടാമെങ്കിലും രണ്ടുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
#PrithvirajSukumaran's knee surgery went well, and he will be discharged in 2 days.. He is advised to take 1-2 months of complete rest..
The current plans for #VilayathBuddha, #GuruvayoorAmbalaNadayil, and #Empuraan will be changed.. However, this won't affect #Salaar as he has… pic.twitter.com/xlPPoLRrat
— AB George (@AbGeorge_) June 26, 2023
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസം മറയൂരിൽ വച്ചാണ് പൃഥ്വിക്ക് പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗത്തിനിടെ ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റ് വലിഞ്ഞാണ് പരുക്കേറ്റത്.
വിലായത്ത് ബുദ്ധയ്ക്ക് പുറമെ വിപിൻ ദാസിന്റെ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെയും ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു. ഈ രണ്ട് ചിത്രങ്ങളുടേയും ചിത്രീകരണം വൈകും. മാത്രമല്ല പൃഥ്വി സംവിധാനം ചെയ്യുന്ന എമ്പുരാനും വൈകും. എമ്പുരാന്റെ ചിത്രീകരണത്തിനായി അടുത്ത മാസം ആദ്യം അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് അപകടവും വിശ്രമവും ആവശ്യമായി വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ സെപ്റ്റംബറിൽ ഷൂട്ടിങ് ആരംഭിക്കേണ്ട ചിത്രീകരണം നീട്ടിവച്ചു.
Be the first to comment