ഇടുക്കി: കുമളിയിൽ കടയിൽ നിന്ന് രണ്ട് ആഡംബര ഫോൺ മോഷ്ടിച്ച കേസിൽ സ്വകാര്യ ബാങ്ക് മാനേജർ ദീപക് മനോഹർ പോലീസ് പിടിയിൽ. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് അറസ്റ്റിലായ ദീപക് മനോഹർ. കേരള പോലീസ് തമിഴ്നാട്ടിൽ എത്തിയാണ് ദീപകിനെ പിടികൂടിയത്.
സുഹ്യത്തുമായി തേക്കടിയിലെ കടയിലെത്തിയാണ് ദീപക് ഫോൺ മോഷ്ടിച്ചത്. ഫോൺ വാങ്ങാനെന്ന വ്യാജേന സംഘം കുമളിയിലെ കടയിൽ എത്തി. പിന്നാലെ ആഡംബര ഫോൺ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് തിരുച്ചിറപ്പള്ളിയിലെ വീട്ടിൽ എത്തിയാണ് ദീപകിനെ അറസ്റ്റ് ചെയ്തത്.
Be the first to comment