ഏറ്റുമാനൂർ: റോഡിൽ ആശ്രദ്ധമായി വട്ടം തിരിച്ച കാറിൽ സ്വകാര്യ ബസ് ഇടിച്ചു. ഏറ്റുമാനൂർ തവളക്കുഴിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ ടൗൺ ഭാഗത്തുനിന്നും വന്ന കാർ തവളക്കുഴി ബാറിന് സമീപം റോഡിൽ വട്ടം തിരിക്കുന്നതിനിടെയാണ് പിന്നാലെ എത്തിയ സ്വകാര്യ ബസ് ഇടിച്ചത്. അപകടത്തെ തുടർന്നു കാർ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുന്നതിനിടെ വീണ്ടും ബസ്സുമായി കൂട്ടിയിടിച്ചു. ഇതിനുശേഷവും കാർ നിർത്താതെ പോയ ഡ്രൈവർ വാഹനം തവളക്കുഴി പെട്രോൾ പമ്പിന് സമീപം നിർത്തി മറ്റൊരു വാഹനത്തിൽ കയറി പോവുകയായിരുന്നു.
അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തിനുള്ളിലും പുറത്തും രക്തം വീണതിന്റെ പാടുകൾ ദൃശ്യമാണ്. ഇയാൾ അപകട സ്ഥലത്തു നിന്നും വാഹനവുമായി പോയതിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ പറയുന്നു.
Be the first to comment