വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസ്‌ ഉടമകൾ

സംസ്ഥാന ബജറ്റിൽ ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് വർധനയാവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യം. ഇതിന് സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള  ബജറ്റ് പ്രഖ്യാപനത്തിനെതിരെ വലിയ പ്രതിഷേധമാണ് പല ഭാഗത്ത് നിന്നും ഉയർന്നു വരുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതി വരുമെന്നാണ് ഓട്ടോ തൊഴിലാളികളും ചൂണ്ടിക്കാണിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*