അതിരമ്പുഴ നാല്പത്തിമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി

അതിരമ്പുഴ: നാല്പത്തിമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ബസിലുണ്ടായിരുന്നു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചത്. വീടിന്റെ കാർ പോർച് തകർന്നു. ഷെയിഡിൽ തട്ടിയാണ് ബസ്സ് നിന്നത്‌. വീട്ടിൽ പണിതു കൊണ്ടിരുന്ന പെയിന്റിംഗ് തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപെട്ടത്. ആർക്കും പരിക്കില്ല. 

കോട്ടയം – പിറവം റൂട്ടിലോടുന്ന ജോർജ്കുട്ടീസ് എന്ന ബസാണ് ഇന്ന് രാവിലെ പത്തു മണിയോടെ അപകടത്തിൽ പെട്ടത്. അതിരമ്പുഴ ജംഗ്ഷൻ മുതൽ യൂണിവേഴ്സിറ്റി ജംഗ്ഷൻ വരെയുള്ള റോഡ് ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇത് വഴിയുള്ള ഗതാഗതം അതിരമ്പുഴ നാല്പത്തിമല റോഡിലൂടെ വഴി തിരിച്ചു വിട്ടിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*