സ്വകാര്യ പ്രാക്ടീസ്; മഞ്ചേരി മെഡിക്കല്‍ കോളജ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ വിധേയമായാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

തിരൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രാക്ടീസിനിടെയാണ് അസ്ഥിരോഗ വിഭാഗം അസി. പ്രൊഫസർ ഡോ. എ.അബ്ദുൾ ഗഫൂറിനെ വിജിലൻസ് പിടികൂടിയത്. തിരൂർ പൂങ്ങോട്ടുകുളത്തെ മിഷൻ ഹോസ്പിറ്റലിൽ രോഗികളെ പരിശോധിക്കുന്നതിനിടെയാണ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീക്കിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘമെത്തിയത്. മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന ചട്ടം ലംഘിച്ച് ഏറെക്കാലമായി ഇദ്ദേഹം ചികിത്സ നടത്തി വരുന്നതായി പരാതി ലഭിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*