എംഡിഎംഎയുമായി സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ

എംഡിഎംഎയുമായി സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ. പുൽപള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ഇയാളുടെ ഷ‍ര്‍ട്ടിന്റെ പോക്കറ്റിൽ നിന്നും 26 ഗ്രാം എംഡിഎംഎയും കണ്ടെത്തി.

വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പുൽപള്ളിയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പാളാണ് പ്രതി ജയരാജ്‌.

Be the first to comment

Leave a Reply

Your email address will not be published.


*