ലോകകപ്പ് ഫുട്ബോൾ പ്രവചനമത്സര വിജയിക്ക് സമ്മാനം വിതരണം ചെയ്തു

ഏറ്റുമാനൂർ:ഡിവൈഎഫ്ഐ മാന്നാനം മേഖല കമ്മിറ്റിയും യെൻസ് ടൈംസ് ഓൻലൈൻ ന്യൂസ് പോർട്ടലുമായി സഹകരിച്ച് നടത്തിയ ലോകകപ്പ് ഫുഡ്ബോൾ പ്രവചനമത്സര വിജയിക്ക് സമ്മാനം നല്കി. ലോകകപ്പ് ഫൈനൽ ദിനത്തിൽ നടന്ന പ്രവചന മത്സരത്തിൽ മാന്നാനം ഈട്ടിക്കൽ ആൽബിൻ ബാബുവാണ് വിജയിച്ചത്.

വിജയിക്ക് യെൻസ് ടൈംസ് പ്രഖ്യാപിച്ച 1001 രൂപ ക്യാഷ് പ്രൈസ്, എം.ഡി. നൈബിൻ കുന്നേൽ ജോസ് വിതരണം ചെയ്തു.ഡിവൈഎഫ്ഐ മാന്നാനം മേഖല കമ്മിറ്റി സെക്രട്ടറി ജിഷ്ണു ജയൻ, ഭാരവാഹികളായ വിഷ്ണു കെ മണി, അമീർ കെ എസ്, കെ ജെ ബിജു തുടങ്ങിയവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*