ഇപ്പോഴത്തെ കാലത്ത് സ്ത്രീകളുടെ വിവാഹ പ്രായം ഉയരുന്നതുപോലെ തന്നെ ഗര്‍ഭധാരണ പ്രായവും ഉയരുകയാണ്. ഇന്ന് ധാരാളം യുവതികൾ വൈകി കുട്ടികള്‍ മതി എന്ന് തീരുമാനിക്കുന്നുണ്ട്. സാമ്പത്തികമായ സ്വാതന്ത്ര്യം, മറ്റ് ചുറ്റുപാടുകള്‍ എല്ലാം പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് മിക്കവരും എത്തുന്നത്.
25-35 വരെ സേഫ് പ്രായമായി കണക്കാക്കാമെങ്കില്‍ കൂടിയും 30 മേല്‍ പ്രായമുളള ഗര്‍ഭധാരണത്തിൽ കുറച്ചെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. എന്തെല്ലാമാണ് ആ പ്രശ്നങ്ങൾ എന്ന് നോക്കാം.
- പ്രത്യുത്പാദനത്തിനുള്ള ആരോഗ്യം മുപ്പതുകളുടെ പകുതിയിലെത്തുമ്പോള്‍ തന്നെ ദുര്‍ബലമാകുകയും, അണ്ഡത്തിന്‍റെ ഗുണമേന്മയിൽ കുറവ് വരുകയും ചെയ്യുന്നു. ഇത് ഗര്‍ഭധാരണത്തെയോ കുഞ്ഞിനെയോ ബാധിക്കാം.
- ചിലര്‍ക്ക് ഗര്‍ഭധാരണം സാധ്യമാകാത്ത അവസ്ഥയും, അല്ലെങ്കില്‍ ഗര്‍ഭധാരണം വൈകി പോകുകയോ ചെയ്യും.
- ഗര്‍ഭഛിദ്രത്തിനുള്ള സാധ്യതയും ഉയര്‍ന്നു നിൽക്കുന്നു. ചിലര്‍ക്ക് ഗര്‍ഭധാരണം നടക്കാം എന്നാല്‍ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ഉണ്ടാകാം.
- ഉയര്‍ന്ന ബിപി, പ്രമേഹം എന്നിവയെല്ലാം ഗര്‍ഭകാലത്ത് സ്ത്രീയെ പിടികൂടാം.
- മുപ്പത്തിയഞ്ചിന് ശേഷം ഗര്‍ഭധാരണത്തിലേക്ക് കടക്കുമ്പോള്‍ ചില പരിശോധനകള്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് ചെയ്യിക്കുന്നത് വളരെ നല്ലതാണ്. തൈറോയ്ഡ്, എസ്ടിഐ ടെസ്റ്റുകള്‍ ചെയ്യാവുന്നതാണ്.
- സ്ട്രെസ് ഇല്ലാത്ത മികച്ച അന്തരീക്ഷമൊരുക്കി, നല്ല ഡയറ്റും ജീവിതരീതികളുമെല്ലാമായി മുന്നോട്ട് പോകുന്നതും വൈകിയുള്ള ഗര്‍ഭധാരണത്തിലെ സങ്കീര്‍ണതകള്‍ കുറയ്ക്കും.
വൈകിയുള്ള ഗര്‍ഭധാരണം ആണെന്ന് ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. പരിശോധനകളില്‍ എല്ലാം കൃത്യമാണെങ്കില്‍ ഒരളവ് വരെ സുരക്ഷിതമാണെന്ന് കരുതാം. എങ്കിലും ഡോക്ടര്‍മാരുടെ അധികശ്രദ്ധ കിട്ടാൻ എപ്പോഴും ശ്രമിക്കുക. കുടുംബത്തിന്‍റെ വൈകാരികമായ പിന്തുണയും വൈകിയുള്ള ഗര്‍ഭധാരണത്തില്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Be the first to comment