
ജൂൺ ഒന്നു മുതൽ ആരംഭിക്കാനിരിക്കുന്ന സിനിമ സമരത്തിന് ഫെഫ്കയുടെ പിന്തുണ തേടി നിർമാതാക്കളുടെ സംഘടന. മാർച്ച് ആദ്യവാരം സൂചന പണിമുടക്ക് പ്രഖ്യാപിക്കാൻ ഇരിക്കെയാണ് പിന്തുണ തേടിയത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിൽ ഫെഫ്ക ഭാരവാഹികൾ പങ്കെടുത്തിരുന്നെങ്കിലും സമരത്തോട് യോജിച്ച നിലപാടല്ല സ്വീകരിച്ചിരുന്നത്.
വിവാദം കത്തിക്കയറുമ്പോഴും സമരവുമായി ബന്ധപ്പെട്ട നിലപാട് ഫെഫ്ക പരസ്യപ്പെടുത്തിയിട്ടില്ല. ഫെഡറേഷനുള്ളിലെ പൊതു അഭിപ്രായ പ്രകാരം സമരത്തിൽ നിന്ന് പിന്മാറണമെന്ന് നേതൃത്വം അനൗദ്യോഗികമായി നിർമ്മാതാക്കളുടെ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. ഫെഫ്കയും അമ്മയും ഇല്ലെങ്കിലും സമരവുമായി മുന്നോട്ടു പോകുമെന്നായിരുന്നു ഫിലിം ചേംബറിന്റെ നിലപാട്. വിവാദം കത്തിക്കയറുമ്പോഴും സിനിമ സമരത്തിൽ ഫെഫ്ക നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല.
Be the first to comment