പ്രോസ്റ്റേറ്റ് ഗ്രന്ഥി വികാസവും മൂത്രാശയ പ്രശ്‌നങ്ങളും; എങ്ങനെ പ്രതിരോധിക്കാം

അൻപത് വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാരിൽ സാധാരണ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ബെനിൻ പ്രോസ്റ്റേറ്റ് ഹൈപ്പർപ്ലാസിയ (ബിപിഎച്ച്) അഥവാ പ്രോസ്റ്റേറ്റ് ഗ്രന്ഥി വികാസം. മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിയ്ക്ക് ചുറ്റുമായി സ്ഥിതിചെയ്യുന്ന വാൽനട്ട് ആകൃതിയിലുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രായമാകുമ്പോൾ ചില ആളുകളിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വികസിക്കുകയും മൂത്രസഞ്ചിയിൽ തടസങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഇത് മൂത്ര തടസം, മൂത്രശങ്ക, മൂത്രം പൂർണമായി പുറന്തള്ളാനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടാക്കുന്നു. കൂടാതെ മറ്റ് പ്രശ്‌നങ്ങൾക്കും ഈ അവസ്ഥ കാരണമാകുന്നു.

മൂത്രനാളിയിലെ അണുബാധ

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികസിക്കുമ്പോൾ മൂത്രനാളിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൂത്രം പൂർണമായി പോകാൻ കഴിയാതെ വരുന്നതാണ് ഇതിന് കാരണമാകുന്നത്. വലിയ തോതിൽ അണുബാധയുണ്ടായാൽ വൃക്കകളുടെ പ്രവർത്തനം തകരാറിലാകാൻ ഇടയാക്കും.

മൂത്രാശയ ക്ഷതം

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസം മൂത്രസഞ്ചിയിൽ സമ്മർദ്ദം ചെലുത്തുകയും പേശികളെ ദുർബലമാക്കുകയും ചെയ്യുന്നു. ദീർഘകാലം ഈ അവസ്ഥ നിലനിന്നാൽ മൂത്രസഞ്ചി പൂർണ്ണമായും തകരാറിലാകുകയും മൂത്രം പിടിച്ചു നിർത്താൻ കാരണമാകുകയും ചെയ്യുന്നു.

മൂത്രം പോകാത്ത സ്ഥിതി

ചില സാഹചര്യങ്ങളിൽ, പ്രോസ്റ്റേറ്റ് ഗ്രന്ഥി വളരെയധികം വികസിക്കുമ്പോൾ മൂത്രത്തെ പൂർണമായി പിടിച്ചു നിർത്തുകയും. മൂത്രം പുറത്തുപോകാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിൽ ശാസ്ത്രകിയ മാത്രമേ പ്രതിവിധിയുള്ളു.

പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാക്കുന്നതിൻ്റെ മറ്റ് സങ്കീർണതകൾ

  • രാത്രിയിൽ ഇടക്കിടെ മൂത്രമൊഴിക്കൽ
  • മൂത്രമൊഴിക്കാൻ ഏറെ സമയമെടുക്കുക
  • മൂത്രം കട്ടിയാകുക
  • മൂത്രമൊഴിക്കുമ്പോൾ വേദന
  • മൂത്രം പൂർണമായി പോകാതിരിക്കുക

പ്രോസ്റ്റേറ്റ് ഗ്രന്ഥി വികാസം എങ്ങനെ തടയാം

  • ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
  • ആവശ്യത്തിന് വെള്ളം കുടിക്കുക
  • വ്യായാമം പതിവാക്കുക
  • പുകവലി ഒഴിവാക്കുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഉറങ്ങാൻ പോകുന്നതിനു തൊട്ടു മുൻപ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. പകരം ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുന്നേ വെള്ളം കുടിക്കുക.
  • പുറത്തുപോകുന്നതിനു മുമ്പ് മിതമായ അവളവിൽ മാത്രം വെള്ളം കുടിക്കുക.
  • മൂത്രമൊഴിക്കണമെന്ന് ആദ്യം തോന്നുമ്പോൾ തന്നെ ടോയ്‌ലറ്റിൽ പോകുക.
  • ആവശ്യമില്ലെങ്കിൽ പോലും ഒരു നിശ്ചിത സമയത്ത് ടോയ്‌ലറ്റിൽ പോകുക.
  • ടോയ്‌ലറ്റിൽ പോകുമ്പോൾ, മൂത്രസഞ്ചി പൂർണ്ണമായും ശൂന്യമാക്കാൻ ശ്രമിക്കുക. ഇത് ഇടയ്ക്കിടെ ടോയ്‌ലറ്റിലേക്ക് പോകാനുള്ള തോന്നൽ കുറയ്ക്കുന്നു.

മൂത്രശങ്കയുണ്ടാകുമ്പോഴാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വികാസം ആരംഭിക്കുന്നത്. കൃത്യ സമയത്ത് ചികിത്സിച്ച ലഭിച്ചില്ലെങ്കിൽ ബിപിഎച്ച് ലക്ഷണങ്ങൾ മാരകമായേക്കും. മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്‌ടമാകുക, അണുബാധ, മൂത്രാശയ ക്ഷതം എന്നിവയ്ക്ക് വരെ ഇത് കാരണമാകുന്നു. എന്നാൽ ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ ഫലപ്രദവും സുരക്ഷിതവുമായ ചികിത്സ രീതികൾ നിലവിലുണ്ടെന്ന് വിദഗ്‌ധർ പറയുന്നു.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*