അഗ്നിപഥ് പദ്ധതിയില്‍ സംഘര്‍ഷം വ്യാപകം

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ വ്യാപക ആക്രമണങ്ങളാണ് ബിഹാറില്‍ നടക്കുന്നത്.

ഇന്ന് മാത്രം 10 ട്രെയിനുകള്‍ക്ക് അക്രമകാരികള്‍ തീയിട്ടു. മധേപുരയിലെ ബിജെപി ഓഫിസിനും പ്രതിഷേധക്കാര്‍ തീയിട്ടു. നസറാമില്‍ സംഘര്‍ഷത്തിനിടെ പൊലീസുകാരന്റെ കാലിന് വെട്ടേറ്റു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിഹാറില്‍ മറ്റന്നാള്‍ വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇന്ന് മാത്രം 10 ട്രെയിനുകള്‍ അഗ്നിക്കിരയാക്കിയതോടെ നാളെ കേരളത്തിലൂടെ സര്‍വീസ് നടത്തേണ്ട രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. പട്‌ന-എറണാകുളം വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസുമാണ് റദ്ദാക്കിയ ട്രെയിനുകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*