കേന്ദ്ര ബഡ്‌ജറ്റിലെ അവഗണന; കേരള കോൺഗ്രസ്‌ ധർണ നടത്തി

കോട്ടയം. കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തോടും കോട്ടയത്തോടും കാണിച്ച അവഗണയിൽ പ്രതിക്ഷേധിച്ചു കേരള കോൺഗ്രസ്‌ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുമ്പിൽ  ധർണ്ണ നടത്തി.കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ:കെ ഫ്രാൻസിസ് ജോർജ്‌ എം പി ധർണ്ണ ഉൽഘാടനം ചെയ്തു.

രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾ ഒഴിച്ച് കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളെ പരിഗണിക്കാത്ത ബജറ്റാണ് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചതെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.

ഒരു മാസം മുമ്പ് പ്രഖ്യാപിച്ച താങ്ങു വിലയിൽ ഈ ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നാണ് സർക്കാരിൻ്റെ മുടന്തൻ ന്യായീകരണം. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കർഷകർക്ക് പെൻഷൻ നൽകുക, കാർഷിക കടങ്ങൾ എഴുതി തള്ളുക എന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നുണ്ട്. അതിനോടൊന്നും ഒരു പ്രതികരണവും ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

കഴിഞ്ഞ 10 വർഷത്തിനിടക്ക് വൻകിട കോർപ്പറേറ്റുകളുടെ 8 ലക്ഷം കോടിയിലധികം രൂപയുടെ കടബാധ്യത എഴുതി തള്ളാൻ കേന്ദ്രസർക്കാരിന് ഒരു മടിയുമുണ്ടായില്ല. കാർഷിക കടങ്ങൾ എഴുതി തള്ളണമെന്ന കർഷകരുടെ ആവശ്യത്തിൽ ഇപ്പോഴും കേന്ദ്രം മൗനം പാലിക്കുകയാണ്  എംപി പറഞ്ഞു.

ഇതിനെതിരെ എംപിമാർ പാർലമെൻറിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.അതിനോടൊന്നും അനുകൂലമായ സമീപനം അല്ല കേന്ദ്രസർക്കാരിന്റെത്. കേന്ദ്രത്തിന്റെ കടുത്ത അവഗണക്കെതിരെ പാർലമെൻറിൽ വരും ദിവസങ്ങളിൽ സമരവും പ്രതിഷേധവും ശക്തമാക്കുമെന്നും ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.

ധർണ്ണയിൽ  ജില്ലാ പ്രസിഡന്റ്‌ അഡ്വ .ജെയ്സൺ ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.മുൻ മന്ത്രി ടി യു കുരുവിള മുഖ്യാതിഥിയായിരുന്നു.കേരള കോൺഗ്രസ് ഐ റ്റി & പ്രൊഫഷണൽ കോൺഗ്രസ്‌ സംസ്ഥാന ചെയർമാൻ അപു ജോൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി

വൈസ് ചെയർമാൻ കെ എഫ് വർഗീസ്, സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, ഉന്നതാധികാര സമിതി അംഗങ്ങളായ മാഞ്ഞൂർ മോഹൻകുമാർ, അഡ്വ പ്രിൻസ് ലൂക്കോസ്, പോൾസൺ ജോസഫ്, വി. ജെ ലാലി, ജോർജ് പുളിങ്കാട്, സാബു പ്ലാത്തോട്ടം, മറിയാമ്മ, അഡ്വ. പി സി മാത്യു, സി ഡി വത്സപ്പൻ , ബിനു ചെങ്ങളം, ആൻറണി തുപ്പലഞ്ഞി, എബി പൊന്നാട്ട്, ജോയി ചെട്ടിശ്ശേരി, മൈക്കിൾ ജയിംസ്, ജോർജുകുട്ടി മാപ്പിളശേരി, ശശിധരൻ ശരണ്യ എന്നിവർ പ്രസംഗിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റ്മാർ, ത്രിതല പഞ്ചായത്ത്‌ മെമ്പർമാർ, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്തു.

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*