വിഴിഞ്ഞത്ത് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ​ഗുരുതരമായി പരുക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. വിഴിഞ്ഞം പോർട്ട് ​ഗേറ്റ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു. തുറമുഖത്തിനകത്തേക്ക് കടക്കാൻ യൂത്ത് കോൺ​ഗ്രസ് ശ്രമിച്ചു.

പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ തുറമുഖത്തിൻ്റെ ​ഗേറ്റ് തള്ളിക്കടന്ന് അകത്തേക്ക് കയറി, ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ടിപ്പർ ലോറികൾ പകൽ ഓടരുതെന്ന് പ്രതിഷേധക്കാർ പറയുന്നു. മന്ത്രിയും കളക്ടറും വരണമെന്നാണ് ആവശ്യം. ഒരാളുടെ ജീവൻ നഷ്ടമായിട്ടും മിണ്ടാത്തത് എന്താണെന്നും പ്രതിഷേധക്കാർ ചോദ്യമുയർത്തുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*