
കല്യാണ് ചൗബെക്കെതിരെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ. ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ച നീക്കത്തെ തുടർന്നായിരുന്നു പരാമർശം. രഘു റാം അയ്യർ ആണ് IOA യുടെ CEO യെന്നും കല്യാണ് ചൗബെ ആൾ മാറാട്ടം നടത്തുകയാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ പിടി ഉഷ ആരോപിച്ചു.
ഒരുകൂട്ടം ആളുകൾ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രവർത്തനത്തെ തടസപ്പെടുത്താൻ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്, അധ്യക്ഷ എന്ന നിലയിൽ സുതാര്യത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധയാണെന്നും നിയമവിരുദ്ധ നടപടികളെ അവഗണിക്കണമെന്നും പിടി ഉഷ ആഹ്വാനം ചെയ്തു.
ഒക്ടോബർ 25 ന് യോഗം വിളിച്ചതും അവിശ്വാസ പ്രമേയം അജണ്ട നിശ്ചയിച്ചതും നിയമവിരുദ്ധമാണെന്നും ഭരണഘടനാലംഘനമാണ് ഐഒഎ നടത്തുന്നതെന്നും പിടി ഉഷ വ്യക്തമാക്കി. എന്നാൽ പിടി ഉഷയും എക്‌സിക്യൂട്ടീവ് അംഗങ്ങളുമായുള്ള തർക്കങ്ങളുടെ തുടർച്ചയായാണ് ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐഒഎ ജനറൽ ബോഡി യോഗത്തിലെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പുതിയ നീക്കം.
ചുമതലയേറ്റെടുത്തതുമുതൽ പി ടി ഉഷ ഇന്ത്യൻ കായിക മേഖലയ്‌ക്കെതിരായി പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം. ഐഒഎ പ്രസിഡൻ്റിൻ്റെ അധികാരം അവലോകനം ചെയ്യുമെന്നും, ഉഷ നടപ്പാക്കിയ സ്‌പോൺസർഷിപ്പ് കരാറുകൾ, സിഇഒ നിയമനം, വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് 1.75 കോടി രൂപ വായ്പ എന്നിവ പരിശോധിക്കുമെന്നും എക്‌സിക്യുട്ടീവ് അംഗങ്ങൾ അറിയിച്ചു.
Be the first to comment