
ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത് ഹരിയാന, പഞ്ചാബ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി.
സൈനി സിറ്റിങ് എംപിയാണെന്നും പാര്‍ലമെന്റില്‍ നിന്ന് രാജിവെക്കാതെ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനയുടെയും 1951ലെ ജനപ്രാതിനിധ്യ നിയമത്തിൻ്റെയും ലംഘനമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ബിജെപി-ജെജെപി സഖ്യം പിളര്‍ന്നതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവച്ചതിന് പിന്നാലെ നായബ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.
Be the first to comment