സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് തെളിഞ്ഞു: പബ്ലിക് പ്രോസിക്യൂട്ടര്‍

കണ്ണൂര്‍: സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് തെളിഞ്ഞുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. സര്‍ക്കാര്‍ ദിവ്യയോടൊപ്പമല്ല. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയ നടപടി പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുവെന്ന് വ്യക്തമായിരിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ പറഞ്ഞു. 

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. പ്രോസിക്യൂഷനും കേരള സര്‍ക്കാരും പൊലീസും ഇരയ്‌ക്കൊപ്പമെന്ന് തെളിയിച്ചു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയതോടെ പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ചിരിക്കുകയാണ്. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം കൊടുക്കാതിരിക്കേണ്ടത് എന്തടിസ്ഥാനത്തിലെന്ന് പ്രോസിക്യൂഷന്‍ കൃത്യമായ രീതിയില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്.

പോലീസിനെ സംബന്ധിച്ച് നിയമപരമായി അറസ്റ്റ് ചെയ്യാന നിലവില്‍ തടസ്സമില്ല. ദിവ്യയെ അറസ്റ്റുചെയ്യുമോയെന്ന കാര്യം അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. പ്രോസിക്യൂഷന് ഇക്കാര്യത്തില്‍ പ്രത്യേക അഭിപ്രായമില്ല. ഹൈക്കോടതിയില്‍ ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുമോയെന്നത് തീരുമാനിക്കേണ്ടത് അവരുടെ അഭിഭാഷകനാണ്. ഇക്കാര്യത്തില്‍ അവരാണ് തീരുമാനിക്കേണ്ടതെന്നും അഡ്വ. അജിത് കുമാര്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*