ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലം മാറ്റം ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഇത് തീർപ്പാക്കുന്നതുവരെയാണ് നടപടി നിർത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നായിരുന്നു ട്രിബ്യൂണൽ കണ്ടെത്തൽ, പത്തു ദിവസത്തിനകം പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിർദേശമുണ്ട്. അതേസമയം ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ സമര്‍പ്പിക്കുന്ന കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്.

ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരി​ഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻ​ഗണന നൽകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം പരി​ഗണിക്കാതെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. ഇതാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്. മാനനദണ്ഡം ലംഘിച്ചാണ് സ്ഥലം മാറ്റം നടത്തിയെന്നും ട്രിബ്യൂണൽ പറയുന്നു. പത്തു ദിവസത്തിനകം ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻ​ഗണന നൽകി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിർദേശമുണ്ട്. ട്രിബ്യൂണൽ വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

 

Be the first to comment

Leave a Reply

Your email address will not be published.


*