തൃശ്ശൂരിലെ പുലികളി ഞായറാഴ്ച തന്നെ; ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും

പ്രശസ്തമായ തൃശൂര്‍ പുലികളി നാളെ തന്നെ നടക്കും. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് ഞായറാഴ്ച രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ദുഖാചരണം പ്രഖ്യാപിച്ചത് മൂലം പുലികളി മാറ്റിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുഖാചരണത്തിന്‍റെ സാഹചര്യത്തില്‍ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി മുന്‍നിശ്ചയിച്ച പ്രകാരം നാളെ തന്നെ പുലികളി നടത്തുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മാറ്റമുണ്ടാകില്ല.

ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലിക്കളി നടക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. പുലിക്കളി നടന്നില്ലെങ്കിൽ വൻ സാമ്പത്തിക ബാധ്യത ഉണ്ടാവും എന്നതിനാൽ നാളെ പുലിക്കളി നടത്തണം എന്നാണ് ദേശക്കമ്മിറ്റികള്‍ ആവശ്യപ്പെട്ടത്.

നാളെ തന്നെ നടത്തുകയാണെങ്കിൽ ഔദ്യോഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ സംഘങ്ങളെ നേരിട്ട് അറിയിച്ചിരുന്നു. തീരുമാനമെടുക്കാൻ സംഘങ്ങളോട് തന്നെ ജില്ലാ ഭരണകൂടം നിർദേശിച്ചു. മിക്ക പുലിക്കളി സംഘങ്ങളും പുലിവേഷം കെട്ടുന്നതിലുള്ള ഛായം അരയ്ക്കുന്ന ജോലി തുടങ്ങിയിരുന്നു. പുലിവേഷം കെട്ടുന്നതിനായി നൽകിയ മുൻകൂർ തുക അടക്കം വലിയ സംഖ്യ ഇപ്പോൾ തന്നെ മുടക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ മാറ്റിവയ്ക്കുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തലിലാണ് നാളെ തന്നെ പുലിക്കളിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം പുലിക്കളി കലാകാരന്മാരാണ് പങ്കെടുക്കുന്നത്. അകമ്പടിയായി 35 വാദ്യകലാകാരന്മാർ വീതമുളള മേളവും ടാബ്ലോയും ഉണ്ടാകും

 

Be the first to comment

Leave a Reply

Your email address will not be published.


*