അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും, കുടുംബാംഗങ്ങളുടെ സ്നേഹകൂട്ടായ്മയ്ക്കുമായി പുനർജനി 2022 കലാമേള അതിരമ്പുഴ അൽഫോൻസ ആഡിറ്റോറിയത്തിൽ നടന്നു. കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി 2022-2023 വർഷം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച പദ്ധതിയാണ് പുനർജനി 2022.
കലാമേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്‌ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസീന സുധീർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ ജെയിംസ് തോമസ്, അനുഗ്രഹ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ സി. ജൂലിയറ്റ്, പഞ്ചായത്ത് മെമ്പർമാരായ ജോസ് അമ്പലക്കുളം, ജോജോ ആട്ടേൽ, സിനി കുളംകുത്തിയിൽ, രജിത ഹരികുമാർ, ബിജു വലിയമല, ബേബിനാസ് അജാസ്, ജോഷി ഇലഞ്ഞിയിൽ, ഷിമി സജി, കെ.റ്റി.ജെയിംസ്, ഡെയ്സി ബെന്നി, രാജമ്മ തടത്തിൽ, അമ്പിളി പ്രദീപ്, അശ്വതിമോൾ കെ.എ, സെക്രട്ടറി മിനി മാത്യു, ഐ. സി.ഡി.എസ് സൂപ്പർവൈസർ സുചിത്ര സി.കെ തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment