പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ, ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന

കോട്ടയം: പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണെന്ന് ഉറപ്പിക്കാന്‍ ഇനി ബാക്കി ഔദ്യോഗിക പ്രഖ്യാപനം മാത്രം. ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ചാണ്ടി ഉമ്മന്റെ പേര് കെ സുധാകരൻ ഹൈക്കമാൻഡിന് കൈമാറി. കന്റോൺമെന്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍‍ച്ചയ്ക്ക് ശേഷമാണ് ചാണ്ടി ഉമ്മൻ്റെ പേര് കെ സുധാകരൻ ഹൈക്കമാൻഡിന് കൈമാറിയത്.

27 ദിവസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കെസി ജോസഫിനെയും ചുമതലപ്പെടുത്തിയിരുന്നു. സിപിഐഎം ഇതിനകം പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് മുന്‍ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗത്തെ മറികടക്കുകയെന്നതാണ് ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വെല്ലുവിളി. 

Be the first to comment

Leave a Reply

Your email address will not be published.


*