പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോൽവി; കോട്ടയത്തെ കേരളാ കോൺഗ്രസിന്റെ ലോക്സഭാ സീറ്റ് നഷ്ടപ്പെടുമോ?

കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രങ്ങളായ അയർക്കുന്നത്തും അകലക്കുന്നത്തും ചാണ്ടി ഉമ്മൻ നേടിയ വൻ ലീഡ് കേരള കോൺഗ്രസിന് വൻ തിരിച്ചടിയാകുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി ആഗസ്റ്റിനും അടക്കമുള്ളവർ ദിവസങ്ങളോളം പ്രചാരണം നടത്തിയിട്ടും കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലെ വോട്ടുകൾ ജയ്ക്ക് സി തോമസിന്റെ പെട്ടിയിൽ വീഴ്ത്താനായില്ല.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽനിന്നും ഇടതുമുന്നണി ഏറ്റെടുത്തേക്കുമെന്ന സൂചനകൾ പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ശക്തമായിട്ടുണ്ട്. മാണി ഗ്രൂപ്പിന്റെ സ്ഥാനാർഥിക്ക് വരുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യതയില്ലെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്.

വരുന്ന തിരഞ്ഞെടുപ്പിൽ ഓരോ ലോക്സഭാ സീറ്റും ഇടതു മുന്നണിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ആ സാഹചര്യത്തിൽ കോട്ടയം സീറ്റ് നഷ്ടപ്പെടുന്ന കാര്യം ആലോചിക്കാൻ പോലും കഴിയില്ല. തോമസ് ചാഴിക്കാടന് പകരം നല്ലൊരു സ്ഥാനാർത്ഥിയെ കണ്ടുപിടിക്കാനും കേരളം കോൺഗ്രസിന് കഴിയില്ല. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തോമസ് ചാഴികാടൻ പരാജയപ്പെട്ടാലും, ആ സീറ്റ് ഇടതുമുന്നണി ഏറ്റെടുത്താലും എൽ ഡി എഫ് വിടുകയല്ലാതെ മറ്റൊരു മാർഗ്ഗവും ജോസ് കെ മാണിയുടെ മുന്നിൽ ഇല്ല. അതുകൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ എൽ ഡി എഫ് വിട്ടുപോരാൻ കനത്ത സമ്മർദ്ദം പാർട്ടി ചെയർമാൻ ജോസ് കെ മാണിക്കുമേലുണ്ട്.

പുതുപ്പള്ളിയിലെ ദയനീയ പ്രകടനത്തോടെ ഇടത് മുന്നണിയിൽ നടത്തിയിരുന്ന അവകാശവാദങ്ങളെല്ലാം പൂർണ്ണമായും ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*