പതിവ് തെറ്റിക്കാതെ ചാണ്ടി ഉമ്മൻ എത്തി അതിരമ്പുഴ പള്ളിയിൽ

അതിരമ്പുഴ സെന്റ് മേരീസ്‌ ഫൊറോനാ പള്ളിയിലെ പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചു പുതുപ്പള്ളി എംഎൽഎ ശ്രീ. ചാണ്ടി ഉമ്മൻ പള്ളിയിലെത്തി പ്രാർത്ഥനകളിൽ പങ്കെടുത്തു.  അതിരമ്പുഴ സെന്റ് മേരീസ്‌ ഫൊറോന പള്ളി വികാരി റവ ഫാ. ഡോ. ജോസഫ് മുണ്ടകത്തിലും, സഹവികാരിമാരും ചേർന്ന് ചാണ്ടി ഉമ്മനെ സ്വീകരിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, അതിരമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. മൈക്കിൾ, ബിജു മൂലയിൽ, ഷാജി പുല്ലുകാലായിൽ, വിപിൻ അതിരമ്പുഴ, ഔസേപ്പച്ചൻ എട്ടുകാട്ടിൽ, ജൂബി ഐക്കരക്കുഴി, ജിമ്മി ജോസ് പ്ലാക്കുഴിയിൽ, അരുൺ സേവ്യർ, റോയി മൂലേക്കരി, സാജൻ ചേന്നാത്ത് എന്നിവർ സന്നിഹിതരായിരുന്നു.

മുടങ്ങാതെ എല്ലാ വർഷവും അതിരമ്പുഴ പള്ളിയിലെത്തുമായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ യെൻസ് ടൈംസ് ന്യൂസിനോട് പറഞ്ഞു. 

 

Be the first to comment

Leave a Reply

Your email address will not be published.


*