റഷ്യ- നാറ്റോ സൈനിക സഖ്യ സംഘർഷം; മൂന്നാം ലോക മാഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് മുന്നറിയുപ്പുമായി പുടിന്‍

മോസ്കോ: റഷ്യയും നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള സംഘർഷം മൂന്നാം ലോക മാഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് മുന്നറിയുപ്പുമായി പുടിന്‍. റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയമുറപ്പാക്കിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” മൂന്നാം ലോക മഹായുദ്ധത്തിൽ നിന്ന് ഇത് ഒരു പടി അകലെയായിരിക്കുമെന്ന് എല്ലാവർക്കും വ്യക്തമാണ്. ആർക്കും ഇതിൽ താൽപ്പര്യമില്ലെന്ന് ഞാൻ കരുതുന്നു. യുക്രയ്നുമായുള്ള യുദ്ധത്തിൽ 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കുശേഷം പാശ്ചാത്യരാജ്യങ്ങളുമായുള്ള മോസ്‌കോയുടെ ബന്ധം വളരെ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ മൂന്നാം ലോക മാഹായുദ്ധം എന്ന സാഹചര്യം താന്‍ ആഗ്രഹിക്കുന്നില്ല. ആണവയുദ്ധത്തിൻ്റെ അപകടസാധ്യതകളെക്കുറിച്ച് പലപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും യുക്രെയ്നിൽ‌ ആണവായുധം ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത ഇതുവരെ തോന്നിയിട്ടില്ലെന്നും പുട്ടിന്‍ പറഞ്ഞു.

1999 മുതൽ പ്രധാനമന്ത്രിയായും പ്രസിഡന്‍റായും റഷ്യ ഭരിക്കുന്ന പുടിന്‍ ഇക്കുറി 88 ശതമാനം വോട്ടുകളോടെയാണ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. റഷ്യയുടെ സോവിയറ്റിനു ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫലമാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*