‘പതിനഞ്ചാമത് ജില്ല വരണം; ജാതി സെൻസസ് നടത്തണം, പ്രവാസി വോട്ടവകാശം’; നയം വ്യക്തമാക്കി അൻവറിന്റെ ഡിഎംകെ

നയം വ്യക്തമാക്കി പിവി അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള. മഞ്ചേരിയിൽ വിളിച്ച് ചേർത്ത നയപ്രഖ്യാപന ചടങ്ങിലാണ് ഡിഎംകെയുടെ നയം വ്യക്തമാക്കിയത്. മുസ്ലിം ലീഗ് എറണാകുളം മുൻ ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടിൽ വേദിയിലെത്തി. മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസൽ കൊടുവള്ളിയാണ് ഡിഎംകെയും നയം വായിച്ചത്. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഡിഎംകെ. മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണമെന്നും പതിനഞ്ചാമത് ജില്ല രൂപീകരിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

സാമൂഹ്യ നീതിയ്ക്ക് ജാതി സെൻസസ് നടത്തണമെന്ന് പിവി അൻവറിന്റെ ഡിഎംകെ. ആത്മപരിശോധന കേരളത്തിൽ ആവശ്യമാണ്. വിഭജനങ്ങൾ കണ്ടെത്തി പരിഹരിക്കണം. ജാതി, മതം സാമ്പത്തിക മേഖലയിൽ കടുത്ത അസമത്വമെന്ന് നയപ്രഖ്യാപന വേളയിൽ പറയുന്നു. പ്രവാസി വോട്ടവകാശം വേണം. വിദേശ രാജ്യങ്ങളിൽ ഉള്ളവർക്ക് ഇ- ബാലറ്റ് വേണം.

മലബാറിനോട് അ​വ​ഗണനയെന്ന് വിമർശനം. തിരുവനന്തപുരത്ത് നിന്ന് ദൂരം കൂടുമ്പോൾ വികസനവും കുറഞ്ഞു. മലപ്പുറത്ത് വികസനമുരടിപ്പെന്ന് കുറ്റപ്പെടുത്തൽ. വിദ്യാഭ്യാസ മേഖലയെ തഴയുന്നു. കേരളത്തിലെ അധ്യയന സമയം രാവിലെ എട്ടു മുതൽ ഒരു മണി വരെയാക്കണം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഫാസിസ്റ്റ് രീതിയാണെന്ന് വിമർശനം. ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുമെന്നും വിമർശിച്ചു.

വഴിയോര കച്ചവടക്കാരെ ചേർത്തു പിടിക്കണം. വൻകിടഓൺലൈൻ കമ്പോളം ഒഴിവാക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. കച്ചവട സുഹൃത വായ്പ നൽകണം. തൊഴില്ലായ്മ വേദന നിയമം 2000 എങ്കിലും ആക്കി പരിഷ്കരിക്കണമെന്നും ആവശ്യം. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നൈപുണ്യ വികസന ട്രെയിനിങ് നൽകണമെന്നും നയപ്രഖ്യാപന പ്രസം​ഗത്തിൽ ഡിഎംകെ മുന്നോട്ടുവെച്ചു.

വയോജന ക്ഷേമം ഉറപ്പാക്കാൻ വയോജന വകുപ്പ് രൂപീകരിക്കണം. മത്സ്യ തൊഴിലാളികൾക്കായി ഫ്രോസൺ യൂണിറ്റ് സ്ഥാപിക്കണമെന്നും തീരദേശ വാസികൾക്ക് തീരദേശ അവകാശ നിയമം നടപ്പിലാക്കണമെന്നും നയപ്രഖ്യാപന പ്രസം​​ഗം. കാർഷിക ബജറ്റുജൽ അവതരിപ്പിക്കണം. റബ്ബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം സംസ്ഥാനത്ത് തുടർകഥയുന്നുവെന്ന് വിമർശനം. നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായി. വന്യജീവി ആക്രമണം നഷ്ടപരിഹാര തുക 50 ലക്ഷമാക്കണം. ഗുരുതരമായി പരിക്കേറ്റവർക്ക് 25 ലക്ഷം രൂപയും നൽകണമെന്ന് ഡിഎംകെ ആവശ്യപ്പെടുന്നു.

വന്യ ജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണം. ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രം വനം വകുപ്പ് സജീവമാകുന്നുവെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിൽ വിമർശനം. ഇലക്ട്രിക് ഫെൻസിംഗ് വനം വകുപ്പ് കാര്യക്ഷമമാക്കണമെന്നും വനം വകുപ്പിൻ്റെ അനാവശ്യ ഇടപെടൽ ഒഴിവാക്കണമെന്നും നയപ്രഖ്യാപനത്തിൽ ആവശ്യം ഉന്നയിച്ചു. വാനപ്രദേശങ്ങളോട് ചേർന്നുള്ള ജനവാസ മേഖലക്ക് സുരക്ഷ ഒരുക്കുന്നതിന് പകരം ടൈഗർ റിസർവ് ബോർഡ് വെക്കുന്നത് ശരിയല്ലെന്ന് ഡിഎംകെ.

പോലീസിനെതിരെയും വിമർശനം ഉന്നയിച്ചു. പോലീസിൽ അപരവത്കരണമാണെന്നും ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തി കാണുന്നുവെന്നും കുറ്റപ്പെടുത്തൽ. പോലീസ് സേനയിലെ ക്രിമിനൽ മനസുള്ളവരെ കണ്ടെത്തണമെന്നും രണ്ട് എഫ്ഐആറുകൾ ഉള്ളവരെ സേനയിൽ നിന്ന് നീക്കണമെന്നും ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനുകളെ സമീപിക്കുന്ന ജനപ്രതിനിധികളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് എതിരെ നിയമ നിർമാണം വേണമെന്നും നയപ്രഖ്യാപനത്തിൽ പിവി അൻവറിന്റെ ഡിഎംകെ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.

*