കോട്ടയത്ത് ഏഴടിയോളം നീളമുള്ള പെരുമ്പാമ്പ് മീൻവലയിൽ കുടുങ്ങി

കോട്ടയം: സംക്രാന്തിക്ക് സമീപം കുഴിയാലിപ്പടിയിൽ ഏഴടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. കുഴിയാലിപ്പടി പൊന്നാറ്റിൻപാറ രാജു, മുയപ്പ് തോട്ടിൽ ഇട്ട മീൻവലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ഇന്ന് രാവിലെ 7.30 ഓടെ മീൻ വല ഉയർത്തിയപ്പോഴായിരുന്നു പാമ്പിനെ കണ്ടത്. തുടർന്ന് പാറമ്പുഴയിലെ ഫോറസ്റ്റ് ഓഫീസ് അധികൃതരെ വിവരമറിയിച്ചു. ഇവർ എത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി. 

Be the first to comment

Leave a Reply

Your email address will not be published.


*