എലിസബത്ത് രാ‍ജ്ഞി അന്തരിച്ചു

ലണ്ടൻ: ആരോഗ്യ നില മോശമായതിനെ തുടർന്ന് എലിസബത്ത് രാജ്ഞി അന്തരിച്ചു. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി.

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ അവരുടെ മൂത്ത മകനായ ചാൾസ് രാജകുമാരൻ ബ്രിട്ടന്റെ പുതിയ രാജാവാകും.ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍.

യുകെ കൂടാതെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 14 കോമൺ‌വെൽത്ത് രാജ്യങ്ങളിലും, 56 രാജ്യങ്ങൾ അടങ്ങുന്ന കോമൺ‌വെൽത്ത് ഗ്രൂപ്പിന്റെ നേതാവും എലിസബത്ത് രാജ്ഞിയാണ്. നിലവിൽ ലോകത്ത് മനുഷ്യരാശിയുടെ നാലിലൊന്ന് ഭാഗം ഉൾക്കൊള്ളുന്നതാണ് ഈ 56 രാജ്യങ്ങൾ.

രാജ്ഞിയുടെ അധീനതയിലുള്ള രാജ്യങ്ങളിലെ, സ്റ്റാമ്പുകൾ, ബാങ്ക് നോട്ടുകൾ, നാണയങ്ങൾ എന്നിവയിൽ ചിത്രം ആലേഖനം ചെയ്യുകയും ജനപ്രിയ സംസ്കാരത്തിൽ അനശ്വരമാക്കുകയും ചെയ്ത ഒരേയൊരു നേതാവാണ് എലിസബത്ത് രാജ്ഞി. 

Be the first to comment

Leave a Reply

Your email address will not be published.


*