ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രത്യേക സമിതിയുടെയും ക്രൈബ്രാഞ്ചിന്റേയും അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ആറംഗ സംഘം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അധ്യാപകരുടെ പങ്ക് അന്വേഷിക്കും. എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ ഉടമയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും.
പൊതുവിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി വേണമെന്ന് വിദ്യാഭ്യാസ മന്ത്രിയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം ചേര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ആറംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ചോദ്യപേപ്പര്‍ വിതരണത്തില്‍ വീഴ്ച്ച ഉണ്ടെങ്കില്‍ പരിഹരിക്കും. ചോര്‍ച്ച സംബന്ധിച്ച് അര മണിക്കൂറോളം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കര്‍ശന നടപടിയെടുക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പുറമേയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.എം എസ് സൊല്യൂഷനെതിരെ റിപ്പോര്‍ട്ടില്‍ ‘വിരമിച്ച ഒരു അധ്യാപകനെതിരെ പരാമര്‍ശം ഉണ്ടായിരുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും പറഞ്ഞു.
ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് മേല്‍നോട്ടത്തിലാകും ക്രൈംബ്രാഞ്ച് അന്വേഷണം. സംഭവത്തില്‍ ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷന്‍ യൂട്യൂബ് ചാനല്‍ താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബ് വ്യക്തമാക്കി. eud
Be the first to comment