ബോബി ചെമ്മണ്ണൂറിന്റെ അറസ്റ്റ് നല്ല കാര്യമെന്ന് മന്ത്രി ആർ ബിന്ദു. ഹണി റോസിന് മാത്രമല്ല നിരവധി സ്ത്രീകൾ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കപ്പെടുന്നു. സാംസ്കാരിക ദാരിദ്ര്യത്തിന്റെ കൂടി തെളിവാണ് ഇത്തരം പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ ആയി. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകാനായിരുന്നു നീക്കം. മുൻ കൂർജാമ്യ ഹർജി നൽകാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പരാതി നൽകിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ മാറിയെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി പോലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയിൽ നിന്നെത്തിയ പോലീസ് സംഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.
Be the first to comment