
കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിംഗ് പരാതിയിൽ 11 എം.ബി.ബി.എസ്. വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് എതിരെയാണ് നടപടി. കോളജ് ഹോസ്റ്റലിൽ വച്ച് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തു എന്നായിരുന്നു പരാതി.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ സമിതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. സമിതിയുടെ റിപ്പോർട്ട് മെഡിക്കൽ കോളജ് പോലീസിന് കൈമാറി. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് മെഡിക്കൽ കോളജ് പോലീസ് അറിയിച്ചു.
Be the first to comment