ത്രോ ഡൗണ്‍ സ്പെഷലിസ്റ്റിന്‍റെ ജോലി ഏറ്റെടുത്ത് രാഹുൽ ദ്രാവിഡ് ; വീഡിയോ

പെര്‍ത്ത്: ടി20 ലോകപ്പിന് മുന്നോടിയായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം ഇന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ സന്നാഹ മത്സരം കളിക്കാനിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കോലി ഉണ്ടായിരുന്നില്ല. വിശ്രമം അനുവദിച്ചെങ്കിലും വിരാട് കോലി വെറുതെ ഇരിക്കുകയായിരുന്നില്ല. സന്നാഹ മത്സരം പൂര്‍ത്തിയായ ഉടന്‍ ബാറ്റുമായി നെറ്റ്സില്‍ പരിശീലനത്തിനിറങ്ങിയ വിരാട് കോലിക്ക് ത്രോ ഡൗണ്‍ സ്പെഷലിസ്റ്റിന്‍റെ ജോലി ഏറ്റെടുത്ത് പന്തെറിഞ്ഞുകൊടുത്തതും വേണ്ട നിര്‍ദേശങ്ങള്‍ നൽകിയതും പരിശീലകന്‍ രാഹുല്‍ ദ്രാവിഡായിരുന്നു. 

മത്സരശേഷം  കെ എല്‍ രാഹുലും കോലിക്ക് ഒപ്പം നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിറങ്ങി. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ തന്നെ നടക്കുന്ന രണ്ടാം പരിശീലന മത്സരത്തില്‍ കോലി കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനുശേഷം ആതിഥേയരായ ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ രണ്ട് സന്നാഹമത്സരങ്ങളില്‍ കൂടി ഇന്ത്യ കളിക്കും. ലോകകപ്പിലെ സൂപ്പര്‍ 12 റൗണ്ടില്‍ 23ന് പാക്കിസ്ഥാനെതിരെ മെല്‍ബണില്‍ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

Be the first to comment

Leave a Reply

Your email address will not be published.


*