കെ സി വേണുഗോപാലിന് സമ്മാനം നൽകി രാഹുൽ ഗാന്ധി

ന്യൂഡൽഹി : ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാലിന് ഒരു കിടിലൻ സമ്മാനം നൽകിയിരിക്കുകയാണ് രാഹുൽ ഗാന്ധി. താന്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് രാഹുൽ തന്റെ വിശ്വസ്തനും പ്രിയ സുഹൃത്തുമായ കെ സി വേണുഗോപാലിന് നൽകിയത്.

ഈ കാറിലാണ് കെ സി വേണുഗോപാൽ പാർലമെന്റിന്റെ ആദ്യ ദിന സമ്മേളനത്തിനെത്തിയത്. എന്നാൽ പാർട്ടി നൽകിയ ഒരു ക്രമീകരണം മാത്രമാണിതെന്നാണ് കെ സി പറയുന്നത്. രാഹുൽ ഗാന്ധി പുതിയ കാർ വാങ്ങിയപ്പോൾ പണ്ടുപയോഗിച്ച ഇന്നോവ ക്രിസ്റ്റ എഐസിസിക്ക് വിട്ടുനൽകി. ഈ കാറാണ് തനിക്ക് ഇപ്പോൾ പാർട്ടി ആവശ്യങ്ങൾക്കായി വിട്ടുനൽകിയിരിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*