അപകീർത്തി കേസിൽ രാഹുൽ ​ഗാന്ധിക്ക് ജാമ്യം

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ബംഗളൂരു സിറ്റി സിവിൽ കോടതി ജാമ്യം അനുവദിച്ചു. ബസവരാജ ബൊമ്മെ നേതൃത്വം നൽകിയ കഴിഞ്ഞ ബിജെപി സർക്കാരിനെ 40% കമ്മീഷൻ സർക്കാർ എന്ന് വിശേഷിപ്പിച്ചതിനായിരുന്നു കേസ്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്ക് കേസിൽ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.‘ പേ സി.എം ‘ എന്ന പേരിലായിരുന്നു കർണാടകയിലെ കഴിഞ്ഞ ബിജെപി സർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ ക്യാമ്പയിൻ.

ബസവരാജ ബൊമ്മെ സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ 40% കമ്മീഷൻ വാങ്ങുന്നുവെന്നായിരുന്നു ആരോപണം. പൊതുവേദിയിലും, പത്ര, നവ മാധ്യമങ്ങളിലൂടെയും തെറ്റായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്‌ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കേശവ് പ്രസാദ് കോടതിയെ സമീപിച്ചത്. കേസിൽ രാഹുൽ ഗാന്ധിയും, സിദ്ധരാമയ്യും, ഡി.കെ ശിവകുമാറും ഉൾപ്പടെയുള്ള കോൺഗ്രസ്‌ നേതാക്കൾ പ്രതികളായി. ഈ മാസം ഒന്നിന് കേസ് പരിഗണിച്ചപ്പോൾ സിദ്ധരാമയ്യക്കും, ഡി.കെ ശിവകുമാറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് ഹാജരാകാതിരുന്ന രാഹുലിന് കോടതി സമൻസ് അയക്കുകയായിരുന്നു. കോടതിയിലെത്തിയ രാഹുൽ ഗാന്ധിയെ മുദ്രാവാക്യം വിളികളോടെയാണ് കോൺഗ്രസ്‌ പ്രവർത്തകർ സ്വീകരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*