ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സമരം ചെയ്തിരുന്ന ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. കിരീടധാരണം കഴിഞ്ഞു,അഹങ്കാരിയായ രാജാവ് തെരുവിൽ ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തുന്നുവെന്നാണ് ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്ന ദൃശ്യത്തോടൊപ്പം ട്വിറ്ററിൽ രാഹുൽ ഗാന്ധി കുറിച്ചത്.

പ്രിയങ്ക ഗാന്ധിയും ഗുസ്തി താരങ്ങളോടുള്ള പൊലീസ് അതിക്രമത്തെ വിമർശിച്ചിട്ടുണ്ട്. നമ്മുടെ വനിതാ കായിക താരങ്ങളുടെ ശബ്ദത്തെ ദയാരഹിതമായി ചവിട്ടി മെതിക്കുന്ന രീതിയിലേക്ക് ബിജെപി സർക്കാരിന്‍റെ അഹങ്കാരം വളർന്നിരിക്കുന്നുവെന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്.

കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരും ഗുസ്തി താരങ്ങളോടുള്ള പൊലീസ് അതിക്രമത്തെ വിമർശിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*