കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തിയേക്കും. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ രാഹുല്‍ പുതുപ്പള്ളിയിലെത്തുമെന്നാണ് എഐസിസി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഉടനീളം നടന്ന നേതാവാണ് ചാണ്ടി ഉമ്മന്. രാഹുല്‍ എത്തുന്നത് ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന്റെ ആവേശം ഉയര്‍ത്തും.
കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന് രാഹുല്‍ വിജയാശംസകള്‍ അറിയിച്ചിരിന്നു. ഫോണില്‍ വിളിച്ചാണ് രാഹുല്‍ ആശംസകള്‍ അറിയിച്ചത്. ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവര്‍ത്തനങ്ങളും രാഹുല്‍ വിലയിരുത്തി. ഉപതിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടണമെന്നും പിതാവിന്റെ പാത പിന്തുടര്‍ന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്നും രാഹുല്‍ ചാണ്ടി ഉമ്മനോട് പറഞ്ഞു.
Be the first to comment