
ബി.ജെ.പിയിലേക്ക് പോകുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധിയെ ‘നമ്മുടെ നേതാവെ’ന്ന് വിശേഷിപ്പിച്ചും ഭാരത് ജോഡോ യാത്രയ്ക്ക് സ്വാഗതമോതിയും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും അതില്‍ ഭാഗമാകണമെന്നും കമല്‍നാഥ്, എക്‌സില്‍ കുറിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയിൽ പരമാവധിപേര്‍ പങ്കാളികളായി രാഹുൽ ഗാന്ധിയുടെ ശക്തിയും ധൈര്യവും ആകണമെന്നും അനീതിയ്ക്കെതിരെയുള്ള മഹത്തായ യാത്രയെ ഒത്തൊരുമിച്ച് വിജയിപ്പിക്കാമെന്നും കമല്‍നാഥ് എക്സിൽ കുറിച്ചു.
मध्यप्रदेश की जनता और कांग्रेस के कार्यकर्ता राहुल गांधी जी की भारत जोड़ो न्याय यात्रा की अगवानी के लिए उत्साहित हैं।
अन्याय, अत्याचार और शोषण के खिलाफ हम सबके नेता श्री राहुल गांधी जी पूरे देश में सड़कों पर उतरकर एक निर्णायक लड़ाई का ऐलान कर चुके हैं।
मैं मध्यप्रदेश की जनता…
— Kamal Nath (@OfficeOfKNath) February 23, 2024
രാജ്യസഭാ സീറ്റ് നിരസിക്കപ്പെട്ടതിന് പിന്നാലെയാണ് കമൽനാഥ് ബി.ജെ.പിയിലേക്ക് പോകുന്നതായുള്ള വാർത്തകൾ ശക്തമായത്. അദ്ദേഹവും മകനും എം.പിയുമായ നകുൽനാഥും പിന്നീട് ഡൽഹിയിലുമെത്തിയിരുന്നു. ഇവർ ബി.ജെ.പി. ഉന്നതനേതൃത്വവുമായി ചർച്ചകൾക്ക് എത്തിയതാണെന്നായിരുന്നു റിപ്പോർട്ടുകൾ. കമൽനാഥിനെ തള്ളി ദിഗ്വിജയ് സിങ് പക്ഷക്കാരനായ അശോക് സിങ്ങിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മധ്യപ്രദേശിൽ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
പാർട്ടിവിടുമെന്ന പ്രചാരണം നിഷേധിക്കാതെ, അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ ആദ്യം മാധ്യമങ്ങളെ അറിയിക്കുമെന്ന കമൽനാഥിന്റെ പ്രതികരണവും അദ്ദേഹം ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. എന്നാൽ താൻ ബി.ജെ.പി.യിൽ ചേരില്ലെന്ന് കമൽനാഥ് തിങ്കളാഴ്ച ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഇതിനെ ഊട്ടിയുറപ്പിക്കുന്നതാണ് ഭാരത് ജോഡോ ന്യായ് യാത്രയെ പിന്തുണച്ചുകൊണ്ടുള്ള എക്സിലെ പോസ്റ്റ്.
Be the first to comment