
പാലക്കാട് മാറുകയാണ്, സന്ദീപ് വാര്യർ ഒരു പേരല്ല ഇനിയും ഒരുപാട് പേർ കോൺഗ്രസിലേക്ക് വരും, വർഗീയ പ്രത്യയശാസ്ത്രം വിട്ട് ആര് വന്നാലും സ്വീകരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബിജെപിക്ക് അകത്തെ പ്രശ്നത്തിൽ പ്രതികരിക്കുന്നില്ല.
അത് അവരുടെ ആഭ്യന്തര വിഷയം. വർഗീയ പാർട്ടികൾ വിട്ടു വരുന്ന ആരെയും കോൺഗ്രസ് സ്വീകരിക്കും. നിലവിൽ ബിജെപി കൗൺസിലറുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയോ എന്ന കാര്യം തനിക്കറിയില്ലെന്നും രാഹുൽ വ്യക്തമാക്കി. പാലക്കാട്ടെ ബിജെപി കൗണ്‍സിലര്‍മാരടക്കം വിമതയോഗം വിളിച്ച് നേതൃത്വത്തെ വെല്ലുവിളിച്ച സാഹചര്യത്തിലാണ് പ്രതികരണം.
ബിജെപി പാലക്കാട് എത്തിച്ചേര്‍ന്നിരിക്കുന്ന നേതൃ ചൂഷണത്തില്‍ വലിയ ശതമാനം അണികള്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. അതിന്റെ പ്രതിഫലനം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കണ്ടതാണ്. വര്‍ഗീയ പ്രത്യയശാസ്ത്രം വിട്ട് ആരുവന്നാലും സ്വീകരിക്കും. കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന മതേതര കാഴ്ചപ്പാടിനൊപ്പം പരമാവധി ആളുകള്‍ വരണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഇതിനിടെ രാജിക്കൊരുങ്ങുന്ന മുതിര്‍ന്ന നേതാക്കളായ കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും സൂചനകളുണ്ട്. കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് സന്ദീപ് വാര്യര്‍ മുഖേന ചര്‍ച്ച നടന്നെന്നാണ് സൂചന. നിലവില്‍ യാക്കരയില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ യോഗം നടക്കുകയാണ്. യോഗത്തിന് ശേഷം കൗണ്‍സിലര്‍മാര്‍ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അങ്ങനെ രാജിവെച്ചെങ്കില്‍ ബിജെപിക്ക് നഗരസഭാ ഭരണം വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
Be the first to comment