
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തലിന് എല്ലാ കേസുകളിലും ജാമ്യം. ഇതോടെ റിമാന്‍ഡിലുള്ള രാഹുല്‍ ഇന്ന് തന്നെ പുറത്തിറങ്ങും. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് എല്ലാ കേസുകളിലും ജാമ്യം ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി അല്‍പം മുമ്പാണ് സിജെഎം കോടതി രാഹുലിനെതിരായ കേസില്‍ ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്നു കേസുകളില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലുമാണ് ഇന്ന് ഉച്ചയ്ക്കുശേഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാർച്ചിന്‍റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു.
Be the first to comment