ശ്രീധന്യ കൺസ്ട്രക്ഷൻസിൽ റെയ്ഡ്: 360 കോടിയുടെ ക്രമക്കേട്; വിവരങ്ങൾ ഇഡിക്ക് കൈമാറും

ശ്രീധന്യ കൺസ്ട്രക്ഷനിൽ നിന്നും കണ്ടെത്തിയ ക്രമക്കേടുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് ഉടൻ  ഇഡിക്ക് കൈമാറും. കണക്കിൽ പെടാത്ത 360 കോടിയുടെ ഇടപാടുകളാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഇല്ലാത്ത  ചെലവുകൾ കാണിച്ച് നികുതി വെട്ടിച്ച തുക, വിദേശത്തും റിയൽ എസ്റ്റേറ്റിലും നിക്ഷേപിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ശ്രീധന്യ കൺസ്ട്രക്ഷൻ കേന്ദ്രീകരിച്ച് നാലുദിവസമായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയിൽ ശ്രീധന്യ കൺസ്ട്രക്ഷൻ്റെ ഇടപാടുകളിൽ ക്രമക്കേടുകളുണ്ടെന്നാണ് കണ്ടെത്തൽ.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ പെടും വിധത്തിലുള്ള നിക്ഷേപമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ ഇഡിക്ക് കൈമാറുന്നത്. ഇതിന് മുമ്പായി മുഴുവൻ പണത്തിന്റെയും കൂടുതൽ വിവരങ്ങൾ സ്ഥാപനത്തോട് ആവശ്യപ്പെടും. എത്ര കോടിയുടെ നികുതി വെട്ടിച്ചെന്ന പൂർണ്ണ വിവരം കണക്കെടുപ്പ് പൂർത്തിയായതിന് ശേഷം  ഇഡിക്ക് കൈമാറും. ശ്രീധന്യാ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ കിളിമാനൂർ ചന്ദ്രബാബുവിന്റെ വീട്ടിൽ നിന്നു് രണ്ട് കോടി രൂപയും കണ്ടെടുത്തിരുന്നു.

നിരവധി ദേശീയപാത, സ്റ്റേറ് ട്രാൻസ്പോർട്ട് പ്രൊജക്ട് പദ്ധകളിലടക്കം  മുൻനിര കരാറുകാരിൽ ഒന്നാണ് ശ്രീധന്യ കൺസ്ട്രക്ഷൻസ്.  അതേ സമയം നികുതി വെട്ടിപ്പ്  നടത്തിയില്ലെന്നാണ്  ശ്രീധന്യാ ഗ്രൂപ്പിൻറെ വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*