റെയിൽവേയിൽ മുതിർന്നവർക്കുള്ള ഇളവുകൾ തത്കാലം പുനഃസ്ഥാപിക്കില്ല; റെയിൽവേ മന്ത്രി

റെയിൽവേയിൽ മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഇളവുകൾ തൽക്കാലം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പാസഞ്ചർ സർവീസുകൾക്കായി കഴിഞ്ഞ വർഷം 59,000 കോടി രൂപ സബ്സിഡി നൽകിയതിനാലാണിതെന്ന് മന്ത്രി സഭയിൽ പറഞ്ഞു. പൊതുഗതാഗതക്കാരുടെ പെൻഷനും ശമ്പള ബില്ലുകളും വളരെ ഉയർന്നതാണെന്നും മന്ത്രി അറിയിച്ചു. 

മുതിർന്ന പൗരന്മാർക്ക് ട്രെയിൻ യാത്രയിൽ നൽകിയിരുന്ന ഇളവ് എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം പി നവനീത് റാണ ചോദിച്ചിരുന്നു. ഇതിന് ലോക്‌സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി വൈഷ്ണവ്. 

കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ മുതിർന്ന പൗരന്മാർക്കുള്ള ഇളവ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. കൊറോണയ്ക്ക് മുൻപ് റെയിൽവേയിൽ അനുമതിയുള്ള മുതിർന്ന പൗരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സർക്കാർ ഇളവ് നൽകിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*