കെ റെയിൽ കോർപ്പറേഷൻ കരാറെടുത്ത തിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തിരിച്ചടി

തിരുവനന്തപുരം: കെ റെയിൽ കോർപ്പറേഷൻ കരാറെടുത്ത തിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തിരിച്ചടി. മാസ്റ്റർപ്ലാൻ തിരുത്താൻ കെ റെയിലിനു റെയിൽവേ നിർദ്ദേശം നൽകി. ശിവഗിരി മഠത്തിലേക്കുള്ള രണ്ടാം കവാടം ഒഴിവാക്കണമെന്നതടക്കമാണ് നിർദ്ദേശം. ടെണ്ടർ നൽകിയ ശേഷം പ്ലാനിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടത് പദ്ധതി സ്തംഭിക്കാൻ വഴിയൊരുക്കുമോയെന്ന് ആശങ്കയുണ്ട്.

വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള 123 കോടിയുടെ നവീകരണ പദ്ധതിക്ക് കഴിഞ്ഞ ജനുവരിയിലാണ് റെയിൽവേ മന്ത്രാലയം കെ റെയിൽ കോർപ്പറേഷന് കരാർ നൽകിയത്. ഇതിൻ്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിയ്ക്കവെയാണ് റെയിൽവേയുടെ ഇടപെടൽ. മാസ്റ്റർ പ്ലാനിൽ അടിമുടി തിരുത്തൽ വേണമെന്നാണ് പദ്ധതിക്ക് ടെണ്ടർ നൽകിയ ശേഷം റെയിൽവേ ഇപ്പോൾ ആവശ്യപ്പെടുന്നത്.

റെയിൽവേ തന്നെ തയ്യാറാക്കിയ നിലവിലെ മാസ്റ്റർ പ്ലാൻ പ്രകാരം വർക്കല മൈതാന്‍ റോഡില്‍ നിന്ന് പ്രധാന പ്രവേശന കവാടവും ശിവഗിരി മഠത്തിൻ്റെ ഭാഗത്ത് രണ്ടാം കവാടവുമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ ശിവഗിരി മഠം ഭാഗത്തുള്ള രണ്ടാം ഗേറ്റ് ഒഴിവാക്കാനാണ് ദക്ഷിണ റെയിൽവേയുടെ നിർദ്ദേശം. ഇതടക്കം മാസ്റ്റർ പ്ലാനിൽ വരുത്തേണ്ട മാറ്റങ്ങൾ ചൂണ്ടിക്കാട്ടി ദക്ഷിണ റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ റെയിൽ കോർപ്പറേഷന് കത്ത് നൽകി. 

Be the first to comment

Leave a Reply

Your email address will not be published.


*