കേരളത്തോടുള്ള റയിൽവേയുടെ അവഗണന; കോട്ടയം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തും

കോട്ടയം: കേരളത്തോടുള്ള റയിൽവേയുടെ അവഗണന അവസാനിപ്പിക്കുക, പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കുക, മാലിന്യ നിർമ്മാർജനത്തിൽ റെയിൽവേ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ ( സിഐറ്റിയു ) ൻ്റെ നേതൃത്വത്തിൽ ജൂലൈ 31 ന് റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തും. കോട്ടയം റെയിൽവേ സ്റ്റേഷനിൽ സമരം സിഐറ്റിയു ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എ വി റസ്സൽ ഉദ്ഘാടനം ചെയ്യും.

രാവിലെ 10ന് നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും മാർച്ച് ആരംഭിക്കും.

 

 

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*