സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ടു മൂന്നു ദിവസങ്ങളില്‍ കൂടി കേരളത്തില്‍ മഴ തുടരും. തെക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലുമാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത. ശ്രീലങ്കയില്‍ കര തൊട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുന മര്‍ദ്ദം നിലവില്‍ തെക്കന്‍ ശ്രീലങ്കക്കു മുകളിലാണ് സ്ഥിതിചെയ്യുന്നത്. തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ഇത് ശക്തി കൂടിയ ന്യൂന മര്‍ദ്ദമായി മന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
Be the first to comment