വില്ലനായി മഴ: ഇന്ത്യ-പാക് മത്സരം നിര്‍ത്തിവച്ചു; രോഹിത്തിനും ഗില്ലിനും അർദ്ധ സെഞ്ച്വറി

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ മഴയുടെ കളി. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പാകിസ്താനെതിരേ മികച്ച തുടക്കം നേടി മുന്നേറുന്നതിനിടെയാണ് മഴയെത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് കളി നിര്‍ത്തിവയ്ക്കുമ്പോള്‍ 24.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

28 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 17 റണ്‍സുമായി കെ എല്‍ രാഹുലും 15 പന്തുകളില്‍ നിന്ന് ഏഴു റണ്‍സുമായി മുന്‍ നായകന്‍ വിരാട് കോഹ്ലിയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇരുവരും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ച ശേഷമാണ് മടങ്ങിയത്.

രോഹിത് 49 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 56 റണ്‍സ് നേടിയപ്പോള്‍ 52 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളോടെ 58 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. രോഹിതിനെ സ്പിന്നര്‍ ഷദാബ് ഖാനും ഗില്ലിനെ പേസര്‍ ഷഹീന്‍ അഫ്രീദിയുമാണ് വീഴ്ത്തിയത്.

മത്സരത്തിന് റിസര്‍വ് ദിനമുള്ളതിനാല്‍ ഇന്ന് പൂര്‍ണമായും കളിമുടങ്ങിയാലും നാളെ പുനഃരാരംഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*