മഴ കളിച്ചു: അവസാന മത്സരം ഉപേക്ഷിച്ചു; ടി-20 പരമ്പര സമനിലയിൽ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പര സമനിലയിൽ. അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് പരമ്പര 2-2 എന്ന നിലയിൽ സമനില ആയത്. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ഇന്നിംഗ്സ് 3.3 ഓവർ പിന്നിട്ടപ്പോൾ മഴ പെയ്തതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. കളി തടസപ്പെടുമ്പോൾ ഇന്ത്യക്ക് 28 റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഓപ്പണർമാരായ ഇഷാൻ കിഷൻ (15), ഋതുരാജ് ഗെയ്ക്‌വാദ് (10) എന്നിവരാണ് പുറത്തായത്. ലുങ്കി എങ്കിഡി രണ്ട് വിക്കറ്റും വീഴ്ത്തി. ഭുവനേശ്വർ കുമാർ മാൻ ഓഫ് ദി സീരീസ് അവാർഡ് നേടി 

Be the first to comment

Leave a Reply

Your email address will not be published.


*