അഭിനയത്തിൻ്റെ കാര്യത്തിൽ മലയാളത്തിലെ അഭിനേതാക്കളാണ് ഏറ്റവും മികച്ചതെന്ന് രാജമൗലി ;വീഡിയോ

അഭിനയത്തിൻ്റെ കാര്യത്തിൽ മലയാളത്തിലെ അഭിനേതാക്കളാണ് ഏറ്റവും മികച്ചതെന്ന് സംവിധായകൻ എസ് എസ് രാജമൗലി. അസൂയയോടും വേദനയോടും കൂടിയാണ് താനിത് പറയുന്നതെന്നും രാജമൗലി പറഞ്ഞു. മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത് എത്തിയ പ്രേമലുവിൻ്റെ വിജയാഘോഷ ചടങ്ങിലായിരുന്നു രാജമൗലി ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ സംവിധായകരായ രാജമൗലി, അനിൽ രവിപുടി, അനുദീപ് എന്നിവർ അതിഥികളായി പങ്കെടുത്തു. പ്രേമലുവിലെ നായിക നായകന്മാരായ മമിത ബൈജു, നസ്‌ലൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ എന്നിവരുടെ അഭിനയത്തെയും രാജമൗലി പ്രശംസിച്ചു.

‘ഈ സിനിമ മലയാളത്തിൽ വൻ ഹിറ്റാണെന്ന് ഞാൻ കേട്ടു, പക്ഷേ എനിക്ക് ഈ പ്രണയകഥകൾ ഇഷ്ടമല്ല. നമുക്കെല്ലാവർക്കും ആക്ഷൻ സിനിമകൾ വേണം. അതിനാൽ ഞാൻ വലിയ താൽപ്പര്യമില്ലാതെയാണ് ഈ സിനിമ കാണാൻ പോയത്. പക്ഷേ തീയറ്ററിൽ കയറിയതിന് ശേഷം, ആദ്യത്തെ 10- 15 മിനിറ്റ് മുതൽ അവസാനം വരെ ഞാൻ ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു’ എന്ന് രാജമൗലി പറഞ്ഞു.

എല്ലാവരും ഒരുമിച്ചു തിയേറ്ററിൽ പോയി കണ്ടിരിക്കേണ്ട സിനിമയാണിത്. ഫോണിൽ കണ്ട് ആസ്വദിക്കാവുന്ന സിനിമയല്ല ഇത്. ഈ ക്രെഡിറ്റ് നമ്മളെ ഇത്രയധികം ചിരിപ്പിച്ച ആദ്യത്തെ എഴുത്തുകാരനോട്. മലയാളം ഡയലോഗുകൾ എന്താണെന്ന് എനിക്കറിയില്ല, പക്ഷേ തെലുങ്കിൽ സംഭാഷണങ്ങൾ നന്നായി എഴുതിയിട്ടുണ്ട്. അഭിനയത്തിൻ്റെ കാര്യത്തിൽ, മലയാളത്തിലെ അഭിനേതാക്കളാണ് കൂടുതൽ മികച്ചതെന്ന് ഞാൻ വളരെ അസൂയയോടെയും വേദനയോടെയും സമ്മതിക്കണം. എന്നും രാജമൗലി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*