
ചെന്നൈ: രാജീവ് ഗാന്ധി കൊലക്കേസ് പ്രതി മുരുകന് ഇന്ത്യവിട്ട് പുറത്തുപോകാൻ അനുമതി. ശ്രീലങ്കൻ ഹൈക്കമ്മീഷൻ യാത്രാരേഖ അനുവദിച്ച കാര്യം തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കമ്മീഷൻ അനുവദിച്ച യാത്രാരേഖ അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജിയനൽ റജിസ്ട്രേഷന്‍ ഓഫിസർ എക്സിറ്റ് അനുമതി നൽകിയാൽ മതിയാകും.
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർത്ഥി ക്യാംപിലാണ് മുരുകനടക്കം മൂന്നുപേരും താമസിക്കുന്നത്. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണം എന്നു കാണിച്ച് മുരുകന്‍റെ ഭാര്യ നളിനി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
Be the first to comment