ജനുവരി 22ന് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് നാലു വര്‍ഷം മുന്‍പ് അയോധ്യ വിധി കേസില്‍ പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരേയും സംസ്ഥാന അതിഥികളായി ക്ഷണിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടക്കം അഞ്ചു ജഡ്ജിമാരാണ് അയോധ്യ വിധി പ്രസ്താവിച്ചത്. മുന്‍ ചീഫ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, എസ് എ ബോബ്ഡെ, സൂപ്രീംകോടതി ജഡ്ജിമാരായിരുന്ന അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീർ എന്നിവരാണ് മറ്റുരണ്ടുപേര്‍
ക്ഷണിക്കപ്പെട്ടവരില്‍ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, ജഡ്ജിമാര്‍, ഉന്നത അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെ 50-ലധികം നിയമജ്ഞരും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ എന്നിവര്‍ക്കും ക്ഷണം.
അതേസമയം, അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ദിനമായ 22നു ബാങ്കുകള്‍ക്ക് ഉച്ച വരെയാണ് അവധി. കേന്ദ്ര ധനമന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍ എന്നിവയ്ക്കും അവധി ബാധകം.
Be the first to comment